SFI - Student's Federation of India).

SFI - Student's Federation of India). 1970 ൽ ആണ് എസ്.എഫ്.ഐ രൂപവത്കരിക്കപ്പെട്ടത്. ഇപ്പോൾ ഏകദേശം 40 ലക്ഷം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങൾ ആയി ഉണ്ട്.

 ചരിത്രം
1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനന്തപുരത്തുവച്ച് നടന്ന സമ്മേളനത്തിലാണ് എസ്.എഫ്.ഐ രൂപീകൃതമായത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി പൊക്കിൾക്കൊടി ബന്ധമുണ്ടായിരുന്ന എ.ഐ.എസ്.എഫ്, പാർട്ടി പിളർപ്പിനെ തുടർന്ന് സി.പി.ഐ പക്ഷത്തു നിലയുറപ്പിച്ചപ്പോൾ പുതുതായി രൂപീകരിച്ച സിപിഐ(എം)നോടു് അനുഭാവം പുലർത്തിയിരുന്ന വിദ്യാർത്ഥിസംഘടനാ നേതാക്കൾ കേരളത്തിൽ കെഎസ്എഫ് എന്ന പേരിലും ബംഗാളിൽ ഛാത്രപരിഷത്ത് എന്ന പേരിലും പ്രത്യേക സംഘടനകളുണ്ടാക്കി മാറിയിരുന്നു. പല സംസ്ഥാനങ്ങളിൽ പല പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാർത്ഥിസംഘടനകൾ ഒരുമിച്ചു ചേർന്നാണ് പിൽക്കാലത്തു് സി. ഭാസ്ക്കരൻ അദ്ധ്യക്ഷനായി എസ്എഫ്ഐ രൂപീകരിക്കുന്നത്. സ്വന്തമായ പരിപാടിയും ഭരണഘടനയുമുള്ള എസ്എഫ്ഐ ഒരു പാർട്ടിയുടെയും പോഷകസംഘടനയല്ല. എന്നാൽ സിപിഐ(എം)നോടു് അനുഭാവം പുലർത്തുന്ന വിവിധ വർഗ്ഗബഹുജനസംഘടനകളിൽ എസ്എഫ്ഐയും പെടും. എസ്എഫ്ഐ നേതാക്കളിൽ നല്ലൊരുപങ്കും പിൽക്കാലത്തു് യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെയും സ്ത്രീസംഘടനയായ എഐഡിഡബ്ലുഎയുടെയും ട്രേഡ് യൂണിയനായ സിഐടിയുവിന്റെയും രാഷ്ട്രീയപ്പാർട്ടിയായ സിപിഐ(എം)ന്റെയും നേതൃത്വത്തിലേക്കും വന്നുകാണുന്നു.

 നേതൃത്വം
നിലവിലെ അഖിലേന്ത്യാ സെക്രട്ടറി റിതബ്രത ബാനെർജിയും പ്രസിഡന്റ് വി. ശിവദാസൻ ആണ്. എസ്.എഫ്.ഐയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി ടി.ബി.ബിനീഷും പ്രസിഡന്റ് ഷിജുഖാനുമാണ്. 2012 ജൂലൈ 26 മുതൽ 29 മുതൽ വിക്റ്റോറിയ കോളേജിൽ വെച്ച് നടന്ന സമ്മേളനത്തിലാണ് പുതിയ നേതൃത്വം നിലവിൽ വന്നത്. ഇടതുപക്ഷ ചായ്വുള്ള വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണ നയങ്ങളെ ഈ പ്രസ്ഥാനം ശക്തമായി എതിർക്കുന്നു.വിദ്യാഭ്യാസ കചവടം എതിർക്കുന്നു.

മുദ്രാവാക്യങ്ങൾ
പഠിക്കുക പോരാടുക എന്നതാണ് എസ്.എഫ്.ഐ അതിന്റെ പ്രധാന കാഴ്ചപ്പാടായി പറയുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവയെയാണ് സംഘടന ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നത്. എസ്.എഫ്.ഐ. ഭരണഘടനയും പരിപാടിയും അനുസരിച്ചാണ് സംഘടന പ്രവർത്തിക്കുന്നത്.

പ്രസിദ്ധീകരണങ്ങൾ
കേരളത്തിൽ സ്റ്റുഡെന്റ് എന്ന പേരിൽ വിദ്യാർത്ഥികളുടെ വർത്തമാനകാല അവസ്ഥകളെക്കുറിച്ചും ഇന്ത്യൻ വിദ്യാഭ്യാസരംഗത്തും അതുവഴി ഭാവി പൗരന്മാരെ സൃഷ്ടിയ്ക്കേണ്ടതെങ്ങനെയെന്നുമൊക്കെ വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയ ലേഖനങ്ങൾ അടങ്ങുന്ന സ്റ്റുഡെന്റ് മാസിക എസ്.എഫ്.ഐ പുറത്തിറക്കുന്നുണ്ട്.

 

Connect with