sfi lbs irriyani hostel committee

ഇരിയണ്ണി: നിര്‍ധന കുടുംബത്തിന് ഓണക്കിറ്റ് വിതരണം ചെയ്ത് എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജ് എസ്എഫ്ഐ ഇരിയണ്ണി ഹോസ്റ്റല്‍ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. പ്രദേശത്തെ മുപ്പത്തഞ്ചോളം കുടുംബത്തിനാണ് ഹോസ്റ്റല്‍ കമ്മിറ്റി അരിയും ഭക്ഷണ ഉല്‍പന്നങ്ങളുമടങ്ങുന്ന കിറ്റ് വിതരണം ചെയ്തത്. ഇരിയണ്ണി ഹോസ്റ്റലില്‍ താമസിക്കുന്ന എല്‍ബിഎസ് കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളില്‍നിന്നും തുക ശേഖരിച്ചാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി കിറ്റ് വിതരണം ചെയ്തത്.സിപിഐ എം ജില്ലാകമ്മിറ്റി അംഗം വി നാരായണന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. അര്‍ജുന്‍ കിനാനൂര്‍ അധ്യക്ഷനായി. സിപിഐ എം ഏരിയാകമ്മിറ്റി അംഗം ബി കെ നാരായണന്‍, വൈ ജനാര്‍ദനന്‍, പഞ്ചായത്ത് പ്രസിഡന്റ് വി ഭവാനി, കെ പ്രഭാകരന്‍, രാഘവന്‍ കുണിയേരി, പി ഡി രതീഷ് എന്നിവര്‍ സംസാരിച്ചു. അഖില്‍ കൃഷ്ണന്‍ സ്വാഗതവും നീരജ് ബാബു നന്ദിയും പറഞ്ഞു. .

 

Connect with