എല്‍.ബി.എസ്. എഞ്ചിനീയറിങ്ങ് കോളേജ് എസ് എഫ് ഐ

       
എല്‍.ബി.എസ്. എഞ്ചിനീയറിങ്ങ്  കോളേജ് എസ് എഫ് ഐ  പ്രവര്‍ത്തനം ആരംഭിച്ച്  വര്‍ഷം പിന്നിടുമ്പോള്‍ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം ശക്തമായ മുന്നേറ്റമാണ് ഉണ്ടാക്കുന്നത്. മാനേജുമെന്‍റിന്‍റെയും കാമ്പസിനു പുറത്തെ പ്രതിലോല  ശക്തികളുടെയും എതിര്‍പ്പുകളുടെയും കടന്നാക്രമാണങ്ങളെയും അതിജീവിച്ച് കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം എസ് എഫ് ഐ  യുടെ രക്ത നക്ഷത്രാങ്കിത ശുഭ്ര പതാകയ്ക്ക് കീഴില്‍ അണിനിരക്കുകയാണ്. മതേതരത്വത്തിനും കാമ്പസ്‌ ജനാധിപത്യത്തിനും വേണ്ടി പൊരുതുന്നവരെ ഭീകരവാദികളെന്നു അധിക്ഷേപിക്കുകയും ആരാധനാലയങ്ങളെ രാഷ്ട്രീയപ്രചാരണ ശാലകളാക്കി  എസ് എഫ് ഐ  ക്കെതിരെ കുപ്രചാരണം അഴിച്ചുവിടുകയും ചെയ്യുന്ന  മതമേലധ്യക്ഷന്മാരുടെ ധാര്‍ഷ്ട്യത്തിനും തിട്ടൂരങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കാതെ, കായികമായ കടന്നാക്രമാണങ്ങളിലൂടെ  എസ് എഫ് ഐ  യെ തകര്‍ക്കുമെന്ന് വ്യാമോഹിക്കുന്ന വലതുപക്ഷ പ്രതിലോമ ശക്തികളെ നിരാശപ്പെടുത്തിക്കൊണ്ട്  ഷിമിൽ രഹ്മന്റെയും അസ്ലം അന്സരിയുടെയും  പ്രസ്ഥാനം  എല്‍.ബി.എസിന്റെ  മണ്ണില്‍ മുന്നേറ്റം തുടരുകയാണ്

 

Connect with