വിദ്യാർത്ഥികളുടെ വിജയം!

എസ്.എഫ്.ഐ സ്ഥാനാർത്ഥികൾക്ക് വോട്ടു നൽകി വിജയിപ്പിച്ച എൽ.ബി.എസ്സിലെ പ്രിയപ്പെട്ട വിദ്യാർത്ഥികളേ, നിങ്ങൾക്ക് നന്ദി.....
പറഞ്ഞതൊന്നും വാഗ്ദാനങ്ങളായിരുന്നില്ല.
വരാനിരിക്കുന്നത് വസന്തം തന്നെയാണ്. രാഷ്ട്രീയം മറന്ന് എല്ലാ വേർതിരിവുകളെയും കാറ്റിൽ പറത്തി നമുക്കൊന്നിച്ചെതിരേൽക്കാം.
സംഘർഷങ്ങളുടെ പേരിലല്ല ഈ കലാലയം അറിയപ്പെടേണ്ടത്. മികച്ച അക്കാദമിക് പ്രകടനങ്ങളുടെയും കലാസാംസ്കാരിക പ്രവർത്തനങ്ങളുടേയും കേന്ദ്രമാക്കി ഈ ക്യാമ്പസിനെ മാറ്റിയെടുക്കണം. എല്ലാവിധ നേതൃത്വ പ്രവർത്തനങ്ങളും സഹകരണവും എസ്.എഫ്.ഐ നയിക്കുന്ന യൂണിയന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നറിയിക്കുകയാണ്.
നമുക്കൊന്നിച്ച് മാറ്റിയെടുക്കണം ഈ ക്യാമ്പസിനെ. അധ്യാപകരുടെയും വിദ്യാർത്ഥികളുടേയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ കാസർഗോഡിന്റെ തന്നെ അഭിമാനമായി മാറണം നമ്മുടെ എൽ.ബി.എസ് .
ഈ പ്രസ്ഥാനത്തിന്റെ നിലനിൽപിനു വേണ്ടി ചോരയൊഴുക്കിയ പ്രിയ സഖാക്കൾക്കീ വിജയം സമർപ്പിക്കുകയാണ്. നിങ്ങളെയോർത്ത് എന്നും അഭിമാനമാണ്. എത്ര കാലം കഴിഞ്ഞാലും നിങ്ങളാണീ പ്രസ്ഥാനത്തിന്റെ അടിത്തറ.
കഴിഞ്ഞു പോയ ബാച്ചുകളിലെ പ്രിയ സഖാക്കളേ ,
നമ്മളൊക്കെ ഗുൽമോഹറുകളെ പ്രണയിക്കുന്നവരാണ്. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തുയരാനുള്ള എല്ലാ ശ്രമങ്ങളും ഈ വിദ്യാർത്ഥി യൂണിയന്റെ ഭാഗത്തു നിന്നുണ്ടാവും!
അപ്പോ ഇന്നലെ പറഞ്ഞ പോലെ.....
ഇനിയാണ്! ഇനി തന്നെയാണ് കലാലയം

മാതൃകം Anti-ragginng squad 2017

പുതിയ അധ്യയന വർഷത്തിൽ LBS ൽ എത്തിയവർക്കായ് മാതൃകം എല്‍ ബി എസ് യുണിറ്റ്  'Anti raging squad' രൂപീകരിച്ചു. 
മാതൃകം സെക്രട്ടറി ഗീതി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ശ്വേത, ഹരിലക്ഷ്മി എന്നിവർ സംസാരിച്ചു.
റാഗിങ്ങുമായി ബന്ധപ്പെട്ട പരാതികൾക്ക് anti ragging squad കമ്മിറ്റിയുമായി ബന്ധപ്പെടുകയോ sfilbsantiraggingsquad@gmail.com യിലേക്ക് mail ചെയ്യുകയോ ചെയ്യാം.

Anti ragging squad:
1)Geethi purushothaman (S7CS)
    94971 04850
2)Hari Lakshmi (S5CE)

Other Members:

1)Anusha(S5CE)
2)Sruthi Vinod(S5CS)
3)Nithina Nandan(S5CS)
4)Muhsina Ov(S3IT)
5)Anjana M(S3EE)

Latest Updates




 

Connect with